മാള മെറ്റ്സ് കോളേജിനെ അഭിനന്ദിച്ച് അഡ്വ. വി.ആർ. സുനിൽകുമാർ, എം.എൽ.എ.

5

പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന നിലയിൽ ജോലി ഉറപ്പു വരുത്തുന്ന രീതിയിൽ പാഠ്യപദ്ധതി നടപ്പിലാക്കുന്ന വിദ്യാലയങ്ങളാണ് കേരളത്തിന്റെ ആവശ്യം. അത് നല്ല രീതിയിൽ കേരള സർക്കാർ സ്ഥാപനമായ അസാപ്പുമായി സഹകരിച്ച് നടപ്പിലാക്കിയ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മറ്റു വിദ്യാലയങ്ങൾക്ക് നല്ലൊരു മാതൃകയാണ്. മെറ്റ്സ് കോളേജിനെ അഭിനന്ദിക്കുന്നു : അഡ്വ. വി. ആർ. സുനിൽbകുമാർ, എം.എൽ.എ..
മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികളെ വിദ്യാഭ്യാസ കാലയളവിൽ തന്നെ തൊഴിൽ നൈപുണ്യമുള്ളവരാക്കുവാൻ വേണ്ടി പരിശീലനം നൽകുന്നതിന് കേരള സർക്കാരിന്റെ അസാപ്പുമായി (അഡീഷണൽ സ്കിൽ അക്വസിഷൻ പ്രോഗ്രാം) സഹകരണ കരാർ ഒപ്പുവെക്കുന്ന ചടങ്ങ് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു കൊടുങ്ങല്ലൂർ എം.എൽ.എ.
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇവിടെ നിന്ന് വിജയകരമായി പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർത്ഥിയുടേയും ഭാവി സുരക്ഷിതമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.  അസാപ് കേരളയുടെ ട്രെയിനിങ് വിഭാഗം മേധാവി ശ്രി. സജി ടി. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് പ്രസ്തുത ചടങ്ങിൽ, വേദിയിലും സദസ്സിലുമുള്ള വിശിഷ്ട വ്യക്തികളെ, സ്വാഗതം ചെയ്തു സംസാരിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഓ. ഡോ. വർഗ്ഗീസ് ജോർജ്ജ്, മെറ്റ്സ് സ്ക്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാ ദേവി അമ്മ ടി., വൈസ് പ്രിൻസിപ്പാൾ ഡോ. .ശിവദാസ് അനിയൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അസാപ്പ് കേരള ഐടി ക്ലസ്റ്റർ അസോസിയേറ്റ് ഡയറക്ടർ പ്യാരിലാൽ, മെറ്റ്സ് കോളേജ് അസാപ്പ് പ്രോഗ്രാം ഓർഡിനേറ്റർ വിനേഷ് കെ വി, എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ. രമേഷ് കെ. എൻ., തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അസാപ്പ് കേരളയും മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസും ഒരു വർഷം നീണ്ടുനിൽക്കുന്ന പരസ്പര സഹകരണ ഉഭയ കക്ഷി കരാർ മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിന് വേണ്ടി പ്രിൻസിപ്പൽ ഡോ. ഫോൺസി ഫ്രാൻസിസും അസാപ് കേരളക്ക് വേണ്ടി ട്രെയിനിങ് ഡിവിഷൻ ഹെഡ് ശ്രീ. സജി ടി.യും ഒപ്പുവെച്ച് അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎയുടെ സാന്നിധ്യത്തിൽ കൈമാറുകയും ചെയ്തു.
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു. നിലവിൽ വിവിധ കോഴ്സുകളിൽ വിജയകരമായി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അസാപ് കേരള, ട്രെയിനിങ്ങ് വിഭാഗം മേധാവി ശ്രീ. സജി. ടി., സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

5Comments

Comments Here

Post a Comment
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...