വിശ്വവിഖ്യാത ഗണിതശാസ്ത്രജ്ഞൻ പത്മവിഭൂഷൺ പ്രൊഫസർ എസ്.ആർ.എസ്. വരദൻ എൽത്തുരുത്ത് സെന്റ് അലോഷ്യസിൽ

0

എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ് ഗണിതശാസ്ത്ര വിഭാഗവും ഇന്ത്യൻ സൊസൈറ്റി ഫോർ പ്രോബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സും സംയുക്തമായി ജനുവരി 18 മുതൽ 20 വരെ സംഘടിപ്പിക്കുന്ന അഡ്വാൻസെസ് ഇൻ അപ്പ്ളൈഡ് പ്രോബബിലിറ്റി ആൻഡ് സ്റ്റോക്കാസ്റ്റിക്ക് പ്രോസസ്സ് എന്ന വിഷയത്തിലെ അന്തർദേശീയ കോൺഫറൻസിനു മുന്നോടിയായി നടത്തുന്ന പ്രീ- കോൺഫറൻസ് സെമിനാറിൽ ഗണിത ശാസ്ത്രത്തിലെ നോബൽ പ്രൈസ് എന്നറിയപ്പെടുന്ന ആബേൽ പ്രൈസ് ജേതാവും നിലവിൽ, ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ പത്‌മവിഭൂഷൺ എസ്. ആർ. ശ്രീനിവാസ വരദൻ മുഖ്യപ്രഭാഷണം നടത്തുന്നു. 

ബുധനാഴ്‌ച രാവിലെ പതിനൊന്ന് മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന ചടങ്ങിൽ കോളേജ് മാനേജർ റവ.ഫാ. തോമസ് ചക്രമാക്കിൽ, കൊച്ചിൻ യൂണിവേഴ്സിറ്റി ഗണിതശാസ്ത്ര വിഭാഗം റിട്ട. പ്രൊഫസർ ഡോ. അച്യുത കൃഷ്ണമൂർത്തി, ഗണിതശാത്രജ്ഞർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുക്കുന്നു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)