മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻന്റെ കോളേജ് ഡേ "മെറ്റ്സ് ഗാല" 2024 ഫെബ്രുവരി 19 ന് ആഘോഷിക്കുകയാണ്. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മെറ്റ്സ് പോളിടെക്നിക് കോളേജ് എന്നിവ സംയുക്തമായാണ് കോളേജ് ഡെ ആഘോഷിക്കുന്നത്.
പ്രസ്തുത പരിപാടി ഔപചാരികമായി വൈകിട്ട് 3.30 ന് ഉദ്ഘാടനം ചെയ്യുന്നത് നമ്മുടെ തൃശ്ശൂർ ജില്ലാ കലക്ടർ ആയ ശ്രീ. വി.ആർ. കൃഷ്ണ തേജ ഐ.എ.എസ്. ആണ്. മാള എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മെറ്റ്സ് ക്യാമ്പസിൽ ആരംഭിക്കുന്ന മൂന്ന് സ്റ്റാർട്ടപ്പുകളുടെ ലോഞ്ചും ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ ഗ്ലോബൽ എന്റർപ്രണർഷിപ്പ് പ്രോഗ്രാം ലോഞ്ച് ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത ചടങ്ങിലേക്ക് താങ്കളെ സ്വാഗതം ചെയ്തു കൊള്ളുന്നു. കോളേജിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും കലാപരിപാടികൾ രാവിലെ മുതൽ തന്നെ ആരംഭിക്കുന്നതാണ്. സാന്നിദ്ധ്യം ഞങ്ങളെ ധന്യരാക്കുന്നതാണ്
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here