500 ഓളം പേർക്ക് ജോലിയുമായി "മെറ്റ്സ് പ്ലേസ്മെന്റ് ഡ്രൈവ്" അവസാനിച്ചു | Activities | College in Kerala | India

0


തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ, കേരള സംസ്ഥാന സർക്കാരിന്റെ ICT അക്കാദമി ഓഫ് കേരള, കേരള നോളജ് ഇക്കോണമി മിഷൻ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (CII) എന്നിവരുടെ സഹകരണത്തോടെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവർത്തി പരിചയത്തിനും അനുസൃതമായി മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ “മെറ്റ്സ് പ്ലേസ്മെന്റ് ഡ്രൈവ്"  വിജയകരമായി പൂർത്തിയാക്കി.

മാള മെറ്റ്സ് ക്യാമ്പസ്സിൽ, രാവിലെ 9 മുതൽ ഉദ്യോഗാർത്ഥികളുടെ നീണ്ട നിരയായിരുന്നു ഉണ്ടായിരുന്നത്. നിപ്പോൺ ടൊയോട്ട, ഇസാഫ്, ഡിഡിആർസി, യുറേക്ക ഫോബ്‌സ്, ഐബെൽ, റിലയൻസ് ജിയോ, നന്തിലത്ത്, പാരിസൺസ്, എൽ & ടി, മണപ്പുറം ഗ്രൂപ്പ്, ഇൻകെൽ റൊബോട്ടിക്സ്, തുടങ്ങിയ നാല്പത്തൊന്ന് പ്രമുഖ സ്ഥാപനങ്ങളാണ് ബാങ്കിങ്, ഐടി, എഞ്ചിനീയറിംഗ്, സെയിൽസ്, മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ക്ലറിക്കൽ, മാനേജ്‌മന്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി 492 ഉദ്യോഗ്യാർത്ഥികൾക്ക് നിയമന / ഓഫർ ലെറ്ററുകൾ നൽകിയത്.
ചില സ്ഥാപനങ്ങൾ അവരുടെ അവസാന റൌണ്ട് ഇന്റവ്യൂവിനു ശേഷം മാത്രമേ നിയമന ഉത്തരവുകൾ നൽകുകയുള്ളൂ. അപ്പോൾ തൊഴിൽ ലഭിച്ചവരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട്. പുറമേനിന്നുള്ള നിരവധി ഉദ്യോഗാർത്ഥികളും തൊഴിൽ മേളയിൽ പങ്കെടുത്ത് നിയമന / ഓഫർ ലെറ്ററുകൾ നേടിയിട്ടുണ്ട്. തൊഴിൽ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെയും എഴുത്ത് പരീക്ഷയിലൂടെയും വിജയിച്ച ശേഷമാണ് അവർ നിയമന യോഗ്യത നേടിയത്.

മെറ്റ്സ് പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുത്ത് നിയമന / ഓഫർ ലെറ്റർ നേടിയവരെ മാള എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു എ. ആൻറണി, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ. വർഗീസ് ജോർജ്ജ്, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ ഡോ. അംബികാദേവി അമ്മ ടി., മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് , മെറ്റ്സ് പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പാൾ റെയ്മോൻ പി.  ഫ്രാൻസിസ്, പ്ലേസ്മെന്റ് ഓഫീസർമാരായ പ്രൊഫ. ജറിൻ ജോർജ്ജ്, പ്രൊഫ. സന്ധ്യ, പ്രൊഫ. ജിനീത് രാജു , തുടങ്ങിയവർ അഭിനന്ദനങ്ങൾ അറിയിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)