സെൻറ് തോമസ് കോളേജിൽ പ്രൊഫ. പി എൽ യേശുദാസൻ അനുസ്മരണവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു | Activities | College in Kerala | India

0

സെൻറ് തോമസ് കോളേജിൽ സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രൊഫ. പി എൽ യേശുദാസൻ അനുസ്മരണവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു. എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണങ്ങാടൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. മാർട്ടിൻ കെ എ അധ്യക്ഷത വഹിച്ചു.

വകുപ്പ് മേധാവിയും  ഡീൻ ഓഫ് സയൻസുമായ  ഡോ. സി എഫ് ബിനോയ് ആമുഖ പ്രഭാഷണം നടത്തി. കേരള യൂണിവേഴ്സിറ്റിയിലെ സെൻറർ ഫോർ അഡ്വാൻസ്ഡ് കാൻസർ റിസർച്ച് ഡയറക്ടറും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. ജനീഷ് പി  എ 'ഫ്രോൺഡിയേഴ്സ് ഓഫ് ബയോളജിക്കൽ റിസർച്ച് '  എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു.

മെറിറ്റ് ഡേയോടനുബന്ധിച്ച് പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എൻഡോവ്മെന്റുകൾ നൽകി ആദരിച്ചു,. ഡോ. വിമല കെ ജോൺ, ഡോക്ടർ ജോയ്സ് , ഷോൺ പോൾ, .ഡോ. ജെമി, ഡോ. പ്രിയത, ആൻ ജൂലിയറ്റ് , ധന്യ വി പി എന്നിവർ നേതൃത്വം നൽകി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)