സെൻ്റ് തോമസ് കോളേജിൽ പത്താമത് നരേന്ദ്രൻ endowment വിതരണം കവിപ്രതിഭ ഹാളിൽ വച്ച് പ്രിൻസിപ്പൽ റവ. ഡോ. മാർട്ടിൻ കെ എ നിർവഹിച്ചു. ബോട്ടണി ബിരുദ 23 മത് ബാച്ചിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ സുഹൃതനുസ്മരണ യോഗത്തിൽ ശ്രീ രാഗൻ സ്വാഗതവും, ഡോ . ഗീതു എലിസബത്ത് തോമസ് അധ്യക്ഷ പ്രസഗവും, ശ്രീ. ബാബു ജോസഫ് നന്ദിയും രേഖപ്പെടുത്തി.
കഴിഞ്ഞ ബിരുദ പരീക്ഷയിൽ ഉന്നത വിജയം നേടിയ അലീന മാത്യൂസ് നെ പതിനായിരം രൂപയും പ്രശസ്തിപത്രവും നൽകി ആദരിച്ചു. നന്ദകുമാർ, ജെയിംസ് മുട്ടിക്കൽ, ആൻ്റോ പി. വി. എന്നിവർ ആശംസകൾ നേർന്നു. ബോട്ടണി ഫെസ്റ്റിനോടനുബന്തിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി. ഫെസ്റ്റിൽ മിച്ചoവന്ന സംഖ്യാ ഭിന്നശേഷിക്കരായ വിദ്യാർഥികൾക്ക് നൽകി. ഡിപ്പാർട്ട്മെൻ്റിലെ മുഴുവൻ വിദ്യാർഥികളും, അധ്യാപകരും, അനാധ്യപകരും, പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here