അവാർഡ് ഡേ സെലിബ്രേഷൻ നടന്നു @ Marian Arts and Science College Koduvayur - Palakkad | Activities | Colleges | Kerala | India | Campus Life


മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊടുവായൂരിൽ 2023-24 വർഷത്തെ അവാർഡ് ഡേ സെലിബ്രേഷൻ നടന്നു .ആർട്ട് സെക്രട്ടറി അഞ്ജലി സ്വാഗതപ്രസംഗം നടത്തി.വൈസ് ചെയർപേഴ്സൺ അശ്വതി ദേവി അവാർഡ് ജേതാക്കളെ അഭിനന്ദിച്ചു.

പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റീൻ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിജയികളായവരെ അനുമോദിച്ചു. തുടർന്ന് ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു. കോളേജിലെ ഡിഗ്രി പിജി ക്ലാസുകളിലെ പഠനത്തിൽ മികവ് കാണിക്കുന്ന വിദ്യാർഥിനികൾക്ക് ക്ലാസ് പ്രൊവിഷൻസി പ്രൈസ് നൽകി.  മത്സരം പ്രസംഗം മത്സരം ക്രാഫ്റ്റ് വർക്ക് കഥാരചന ഉപന്യാസം രചന പെൻസിൽ ഡ്രോയിങ് ലളിതഗാനം ദേശീയ ഗാനം  വന്ദേ ഭാരത മത്സരം തുടങ്ങിയ മത്സരങ്ങളിൽഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ജേതാക്കൾക്ക് പ്രിൻസിപ്പൽ അവാർഡ് നൽകി ആദരിച്ചു.

സംഘഗാനത്തിനും സംഘനൃത്തങ്ങൾക്കും വിജയികളായവർക്ക് വൈസ് പ്രിൻസിപ്പൽ ജോസഫിൻ സമ്മാനദാനം നിർവഹിച്ചു. കോളേജിലെ ഈ വർഷത്തെ ഔട്ട് ഗോയിങ് സ്റ്റുഡന്റ് ആയി സെക്കന്റ് എംഫോമിലെ നമ്പി തെരഞ്ഞെടുത്തു. നവ്യയ്ക്ക് പ്രിൻസിപ്പൽ സമ്മാനം നൽകി ആദരിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ചെയർപേഴ്സൺ അജിത നന്ദി പറഞ്ഞു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....