ലീഡർ ഷിപ്പ് ക്യാമ്പ് നടത്തി @ Mercy College Palakkad | Activities | Colleges | Kerala | India | Campus Life


മേഴ്സി കോളേജ് യൂണിയൻറെ ആഭിമുഖ്യത്തിൽ വിവിധ കോളേജുകളിലെ വിദ്യാർഥിനികൾക്കായി ഫെബ്രുവരി 10, 11 തീയതികളിൽ ലീഡർ ഷിപ്പ് ക്യാമ്പ് നടത്തി. ലോക്കൽ മാനേജർ ഡോക്ടർ സിസ്റ്റർ യൂഷ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു.

പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ജോറി ടി എഫ് ആശംസകൾ അർപ്പിച്ചു. യൂണിയൻ ചെയർപേഴ്സൺ മിസ് സരിഗ നന്ദി പ്രകാശിപ്പിച്ചു. 55 ഓളം വിദ്യാർത്ഥി വിദ്യാർഥിനികൾ ക്യാമ്പിൽ പങ്കെടുത്തു. ഫെബ്രുവരി പതിനൊന്നാം തീയതി ക്യാമ്പ് സമാപിച്ചു.സമാപന സമ്മേളനത്തിൽ ഡോക്ടർ സിസ്റ്റർ എൻ എം ലൗലി വൈസ് പ്രിൻസിപ്പൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പങ്കെടുത്ത ഏവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. യൂണിയൻ കോഡിനേറ്റർ മാരായ ഡോക്ടർ ആൻലിൻ ലാസറും, അസിസ്റ്റൻറ് പ്രൊഫസർ മിസ്സ് ടാനിയയും ക്യാമ്പിനു വേണ്ട എല്ലാ സഹായങ്ങളും നൽകി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....