Prem Nazir International Film Festival @ St. Berchmans College (Autonomous) Changanassery

 

പ്രേം നസീർ മുതൽ കുഞ്ചാക്കോ ബോബൻ വരെയുള്ള സിനിമാതാരങ്ങൾ പഠിച്ചും അഭിനയിച്ചും വളർന്ന എസ് ബി കോളജ് ക്യാമ്പസ് വീണ്ടും ചലച്ചിത്രമേളയ്ക്ക് വേദിയാകുന്നു. കോളജിലെ ഫിലിം ക്ലബ്ബും മലയാളവിഭാഗവും ചേർന്നു സംഘടിപ്പിക്കുന്ന പത്താമത് പ്രേം നസീർ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് ആരംഭിക്കും. ഫെബ്രുവരി 1 മുതൽ 5 വരെ നടക്കുന്ന ചലച്ചിത്രമേളയിൽ 19 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മാർ ആന്റണി പടിയറ ഹാളിലാണ് പ്രദർശനം നടക്കുന്നത്.
ഇന്ന് 2 മണിക്ക്  സംവിധായിക ശ്രുതി ശരണം മേള ഉദ്ഘാടനം ചെയ്യും. തുടർന്ന് ഈ വർഷം ഐ എഫ് എഫ് കെ യിൽ ഫിപ്രസി പുരസ്കാരം നേടിയ B 32 മുതൽ 44 വരെ പ്രദർശിപ്പിക്കും. വൈകുന്നേരം 5 നു ഫ്രഞ്ച് ചിത്രം പെറ്റിറ്റൊ മാമോ, 7 നു സ്പാനിഷ് ചിത്രം സോസൈറ്റി ഓഫ് ദി സ്‌നോ. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8129534291

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....




Post a Comment

Comments Here

Previous Post Next Post