വിമല കോളേജിൽ 'ഇംപ്രിൻ്റ്സ്'


വിമല കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഇംപ്രിൻ്റ്സ്- അന്തർ കലാലയ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപതരക്ക് ആരംഭിച്ച ഉദ്ഘാടനസമ്മേളനം നോവലിസ്റ്റ് ബ്രിട്ടോ കോടങ്കണ്ടത്ത് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രിൻസിപ്പൽ ഡോ മാലിനി കെ എ അദ്ധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ നിഷ ഫ്രാൻസിസ് അലപ്പാട്ട് ആശംസകൾ നേർന്നു.

തുടർന്ന് മോക്ക് പ്രസ്സ്,  പ്രണയലേഖന രചനാ മത്സരം, പിക്ക് അപ് ലൈൻ രചനാ മത്സരം ഉൾപ്പടെയുള്ള മത്സരങ്ങളിൽ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്ധ്യാർത്ഥികൾ പങ്കെടുത്തു.  സമാപന സമ്മേളനത്തിൽ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ നിഷ ഫ്രാൻസിസ് ആലപ്പാട്ട് സമ്മാനദാനം നിർവ്വഹിച്ചു. കോർഡിനേറ്റേഴ്സ് ആയ (ശീമതി ദിവൃ സി ഡി യും ശ്രീമതി ആഗ്ന ബൈജുവും പ്രസംഗിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post