സെൻ്റ് ജോസഫ്സ് കോളേജിൽ സി-ഡിറ്റ് കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ച് ഉദ്ഘാടനവും

0


സെൻറ് ജോസഫ്‌സ് കോളേജിൽ സി-ഡിറ്റ്-ൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഉദ്ഘാടനം 05-02-2024 ന് സി-ഡിറ്റ് രജിസ്ട്രാർ ശ്രീ . ജയദേവ് ആനന്ദ് നിർവഹിച്ചു.പാഠ്യ പദ്ധതിയോടൊപ്പം തന്നെ സാങ്കേതിക വിദ്യാഭ്യാസത്തിനും പ്രാധാന്യമുണ്ടെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

കോളേജ്  പ്രിൻസിപ്പൽ ഡോ:സിസ്റ്റർ ബ്ലെസി  അധ്യക്ഷ പ്രസഗംവും  സെൽഫ് ഫിനാൻസിങ് പ്രോഗ്രാം കോഡിനേറ്റർ  ഡോ:സിസ്റ്റർ.റോസ് ബാസ്റ്റിൻ സി-ഡിറ്റ് കോഴ്സ്കളെ കുറിച്ച്   മുഖ്യ പ്രഭാഷണവും നടത്തി. ഐ .ക്യൂ .എ .സി കോഡിനേറ്റർ  ഡോ.ബിനു ടി.വി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സി-ഡിറ്റ് കോഡിനേറ്റർ   മഞ്ജു ജയകുമാർ സ്വാഗതവും കുമാരി മറിയ റോസ് ആഗ്നൽ നന്ദിയും പറഞ്ഞു. കഴിഞ്ഞ  വർഷം കോഴ്സ് വിജയിച്ചവർക്കു  ശ്രീ . ജയദേവ് ആനന്ദ് ,ഡോ:സിസ്റ്റർ ബ്ലെസി  ,ഡോ.ബിനു ടി.വി എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)