തൃശൂർ സെന്റ് തോമസ് , കേരള വർമ്മ, വിമല, സെന്റ് അലോഷ്യസ് എന്നീ കോളേജുകളിലെ ഇംഗ്ലീഷ് ഗവേഷണ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ “റീകൺസിഡറിങ് റൊമാന്റിസം” (Reconsidering Romanticism) എന്ന വിഷയത്തിൽ വിവിധ കോളേജുകളിലെ ഇംഗ്ലീഷ് ഗവേഷണ വിദ്യാർത്ഥികൾക്കായി സെമിനാർ നടത്തി.
സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പാൾ ഡോ കെ എ മാർട്ടിൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ടി ജി സന്ദീപ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ ആർ സലിൽ വർമ്മ വിഷയം അവതരിപ്പിച്ചു. പൂർവ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി ജെയിംസ് മുട്ടിക്കൽ, ഡോ അനു പോൾ, ഡോ നന്ദകുമാർ, ഡോ ജെയ്സൺ, ഡോ സി എസ് ബിജു, എന്നിവർ സംസാരിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here