മാർ റാഫേൽ തട്ടിലിന് സ്വീകരണം @ St. Thomas College (Autonomous) Thrissur


തൃശ്ശൂർ സെൻ്റ് തോമസ് (ഓട്ടോണമസ്) കോളേജിൽ ഫെബ്രുവരി 26  തിങ്കളാഴ്ച രാവിലെ 9.00 മണിക്ക് പാലോക്കാരൻ സ്ക്വയറിൽ വച്ച് സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റ , കോളേജിൻ്റെ മുൻ മാനേജർ മാർ റാഫേൽ തട്ടിലിന് സ്വീകരണം നൽകുന്നു. അതോടൊപ്പംത്തന്നെ ഈ വർഷം വിരമിക്കുന്ന ശ്രീ. ജെയിംസ് വി പി (മെക്കാനിക്ക് ), ശ്രീ സുനിൽ എ കെ (ലൈബ്രറി അസിസ്റ്റൻ്റ് ) എന്നിവർക്ക് യാത്രയയപ്പും നൽകുന്നു. തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ( കോളേജ് രക്ഷാധികാരി ) ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ (മാനേജർ) അധ്യക്ഷത വഹിക്കും.

കോളേജ് പ്രിൻസിപ്പൽ റവ ഫാ ഡോ മാർട്ടിൻ കൊളമ്പ്രത്ത്, എക്സിക്യൂട്ടീവ് മാനേജർ റവ ഫാ ബിജു  പാണേങ്ങാടൻ തുടങ്ങിയവർ പങ്കെടുക്കും.പ്രസ്തുത ചടങ്ങിൽ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായ സോവനിയറും, കോളേജിൽ ഗവേഷണമാരംഭിച്ചതിൻ്റെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായുള്ള സോവനിയറും പ്രകാശനം ചെയ്യും. കൂടാതെ കോളേജിലെ നിർധനനായ ഒരു വിദ്യാർത്ഥിക്ക് ഭവന നിർമ്മാണത്തിനായി  5 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുകയും, 7 രോഗികൾക്ക് വീൽ ചെയർ നൽകുകയും,  കഴിഞ്ഞ 2 വർഷത്തിനുള്ളിൽ ലൈബ്രറിയിൽ നിന്നും ഏറ്റവുമധികം പുസ്തകം വായിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്യുന്നു.

Previous Post Next Post