കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ് തൃശ്ശൂർ ജില്ല വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഒരു ദിവസത്തെ ജൻഡർ ബോധവൽക്കരണ പരിപാടി "കനൽ ഫെസ്റ്റ് 2024" തൃശ്ശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ല വനിതാ ശിശു വികസന ഓഫീസർ ശ്രീമതി മീര പി ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ ടി. സ്വാഗതം ആശംസിച്ചു. മെറ്റ്സ് പൊളിടെക്നിക് പ്രിൻസിപ്പാൾ ശ്രീ. റെയ്മോൻ പി. ഫ്രാൻസിസ് ആശംസകൾ നേർന്നു. തൃശ്ശൂർ ജില്ലാ വനിതാ ശിശു വികസന ഓഫീസ് ജില്ലാ മിഷൻ കോർഡിനേറ്റർ വിൻസൻറ് പി. ഡി. നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് "ധീര പദ്ധതി" സ്വയം രക്ഷാ പരിശീലന ക്ലാസ് നടന്നു.
കേരള പോലീസ് തൃശ്ശൂർ റൂറൽ സെൽഫ് ഡിഫൻസ് മാസ്റ്റേഴ്സ് ആയ എസ് ഐ ശ്രീമതി സിന്ധു ടി കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീമതി ജിജി വി.വി., ശ്രീമതി ഷാജാമോൾ എന്നിവർ പരിശീലന ക്ലാസ് നയിച്ചു. തൃശൂർ ജില്ലാ വനിതാ ശിശു വികസന ഓഫീസ്, മിഷൻ ശക്തി , ജൻഡർ സ്പെഷലിസ്റ്റ്, ശ്രീമതി അശ്വതി പി.എം. "ജെൻഡർ റിലേഷ"നെ കുറിച്ചുള്ള പരിശീലന ക്ലാസ് നയിച്ചു.
മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെയും മെറ്റ്സ് പോളിടെക്നിക്കിലെയും വിദ്യാർത്ഥിനികളും വിദ്യാർത്ഥികളും അധ്യാപകരും ബോധവൽക്കരണ പരിശീലന പരിപാടിയിൽ സജീവമായി പങ്കെടുത്തു.
| Activities | Colleges | Kerala | India | Campus Life|
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
very good
ReplyDeleteGood
ReplyDeleteGood.
ReplyDeleteGood
ReplyDeleteOk
ReplyDeleteVery good
ReplyDeleteVery good
ReplyDeletegood
ReplyDeleteVery good
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteVery good
ReplyDeleteGood
ReplyDeleteGood
ReplyDeleteVery Good
ReplyDeleteGood
ReplyDeletePost a Comment
Comments Here