ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന്റെ വജ്രജൂബിലിയോട നുബന്ധിച്ച് ഗണിതശാസ്ത്ര വിഭാഗത്തിൻ്റെ നേതൃത്വത്തിൽ NBHM സഹായത്തോടെ സെൻ്റ് ജോസഫ്സ് കോളേജും MTTS ട്രസ്റ്റും ചേർന്ന് സംഘടിപ്പിക്കുന്ന 'Initiation Into Mathematics' - ഗണിതശാസ്ത്രത്തിന് ഒരാമുഖം എന്ന പരിശീലന പരിപാടിക്ക് തുടക്കമായി. ഈ മാസം പതിനൊന്നു മുതൽ 16 വരെയാണ് പരിശീലനം. ചാവറ ബേബി ജോൺ മെമ്മോറിയൽ ഗവൺമെൻ്റ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗം പ്രൊഫസർ ഡോക്ടർ വിഷ്ണു നമ്പൂതിരി കെ. ഉദ്ഘാടനം ചെയ്തു.
ഗണിത ശാസ്ത്രത്തെ വ്യത്യസ്തമായ വീക്ഷണകോണിലൂടെ കാണേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രസ്തുത പരിപാടിയിൽ ഗണിതശാസ്ത്ര വകുപ്പ് മേധാവി ശ്രീമതി സി൯ഡ ജോയ് സ്വാഗതവും പ്രിൻസിപ്പൽ ഡോ. സി. ബ്ലെസ്സി അധ്യക്ഷ പ്രസംഗവു൦, ഡിപ്പാർട്ട്മെൻ്റ് മുൻ മേധാവി ശ്രീമതി ഗീത കെ വി ആശംസകളും ശ്രീമതി ധന്യ വി.എസ് നന്ദിയും രേഖപ്പെടുത്തി. കോഴിക്കോട് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് വിസിറ്റിംഗ് പ്രൊഫസർ ആയ ഡോക്ടർ എ. ജെ ജയന്തനും തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റൻറ് പ്രൊഫസറായ ഡോ. എ ചന്ദ്രശേഖരനും ചടങ്ങിൽ സന്നിഹിതരായിരുന്നു.
| Activities | Colleges | Kerala | India | Campus Life|
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Very good
ReplyDeleteGood.
ReplyDeleteGood
ReplyDeleteVery good
ReplyDeleteGood
ReplyDeletePost a Comment
Comments Here