60 വനിത സംരംഭകരുടെ സംഗമം നടത്തി @ St. Joseph's College (Autonomous) Irinjalakuda

0


ഇരിഞ്ഞാലക്കുട സെൻറ് ജോസഫ്സ് കലാലയത്തിന്റെ വജ്ര ജൂബിലിയോടും അന്താരാഷ്ട്ര വനിതാ ദിനത്തോടും അനുബന്ധിച്ച് മാർച്ച് അഞ്ചാം തീയതി  ഡിപ്പാർട്ട്മെൻറ് ഓഫ് കൊമേഴ്സിന്റെയും ചേംബർ ഓഫ് കൊമേഴ്സ് യൂത്ത് വിങ്ങിന്റെയും നേതൃത്വത്തിൽ 60 വനിത സംരംഭകരുടെ സംഗമം നടത്തി.

പ്രമുഖ ടെക്നോപ്രണറും നടിയും ഫാഷൻ ഐക്കണും  ബ്രാൻഡ് അംബാസിഡറുമായ ഡോ .ഇഷ ഫർഹാ   ഉദ്ഘാടനം നിർവഹിച്ചു . കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് മേധാവി മിസ് രമ്യ  സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ .ബ്ലെസ്സി അധ്യക്ഷത വഹിച്ചു . 

ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി മിസ്റ്റർ ജോർജ് ജോർജ്, സെൽഫ് ഫിനാൻസിംഗ് സെക്ഷൻ കോ- ഓർഡിനേറ്റർ സിസ്റ്റർ ഡോ. റോസ് ബാസ്റ്റിൻ, ചേംബർ ഓഫ് കൊമേഴ്സ് യൂത്ത് വിങ് പ്രസിഡൻറ് മിസ്റ്റർ ജോസ് ടോണി ,ഐക്യു എസി കോ-ഓർഡിനേറ്റർ ഡോ.ടി.വി ബിനു എന്നിവർ പ്രസംഗിച്ചു.


കേരളത്തിലെ പ്രമുഖരായ  വനിത സംരംഭകരായ  വർദ്ധിനി പ്രകാശ് ,ജിസ്മി ജോബിൻ ,ശ്രീമതി രമ ശിവറാം, ഡോ. സംഗീത ജനചന്ദ്രൻ ,ശ്രീമതി സ്വപ്ന കല്ലിങ്കൽ എന്നിവരുമായി പാനൽ ചർച്ച നടത്തി .ആൻ ട്വിങ്കിൾ ജോസ് ഈ ചർച്ചയുടെ മോഡറേറ്റർ ആയിരുന്നു. തുടർന്ന് വൈവിധ്യമാർന്ന മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 60 വനിത സംരംഭകരെ കോളേജ് ആദരിച്ചു.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)