ഗുരുകുല സമാപിച്ചു


എൽതുരുത്ത് സെൻറ് അലോഷ്യസ് കോളേജിലെ സെൻറ്  ചാവറ സെൻറർ ഫോർ ടീച്ചിങ് എക്സലൻസ് ആൻഡ് എജുക്കേഷണൽ ഇന്നോവേഷൻ്റെ കീഴിൽ സരസ്വതി വിലാസം ഗവൺമെൻറ് എൽ പി സ്കൂളിൽ ഒരു മാസക്കാലമായി നടത്തി വന്നിരുന്ന ഗുരുകുല എന്ന പരിപാടി സമാപിച്ചു. കഴിഞ്ഞ മാസം 12ന് ആരംഭിച്ച ഗുരുകുല എന്ന മെന്ററിങ്  പരിപാടി കോളേജ് വിദ്യാർത്ഥികളിൽ അധ്യാപക അഭിരുചി വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ആരംഭിച്ചത്. 

സ്കൂളിലെ തെരഞ്ഞെടുത്ത 26 കുട്ടികൾക്ക് പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ സഹായിക്കുക എന്ന് ഉദ്ദേശത്തോടെയാണ് കോളേജിലെ എംകോം പഠിക്കുന്ന 12 വിദ്യാർത്ഥികളും നാല് അധ്യാപകരും അടങ്ങുന്ന സംഘം ഗുരുകുല എന്ന പരിപാടിക്ക് നേതൃത്വം നൽകിയത്.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....