ഐ.ബി. എമ്മും, ഹോളി ഗ്രേയ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷസും തമ്മിലുള്ള ധാരണ പത്രത്തിൽ കോളേജ് ചെയർമാൻ ശ്രീ. സാനി എടാട്ടുകാരനും, ഐ. ബി. എം കൺട്രി മാനേജർ ശ്രീ. ജഗദീഷ ഭട്ടുമാണ് ഒപ്പുവെച്ചത്. ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് ജനറൽ സെക്രട്ടറി ശ്രീ. ബെന്നി ജോൺ ഐനിക്കൽ, ഫൈനാൻസ് ഡയറക്ടർ ശ്രീ. ജോസ് സി. വി, അക്കാദമിക് ഡയറക്ടർ എ. എസ് ചന്ദ്രകാന്ത, എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. അരുൺ എം. പി, ഡോ. ഗിരീശൻ. എം. ജി, ഡയറക്ടർ(റിസർച്ച് & ഇന്നൊവേഷൻ), നിർമ്മൽ എബ്രഹാം, ഡീൻ (ട്രെയിനിംഗ് & ഡെവലപ്പ്മെൻറ്), ഐ. ബി. എം റീജിയണൽ മാനേജർ ആർ. ഡി മധുസൂദന റാവു, ശ്രീ. ജിതേഷ്, ഐ. ബി.എം ഇന്ത്യ, തുടങ്ങിയവർ പങ്കെടുത്തു. ഹോളി ഗ്രേയ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നും ബി. ടെക്, പോളിടെക്നിക്, എം ബി എ, ആർട്സ്, ഫാർമസി കോഴ്സുകൾ എന്നിവയിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഐ. ബി. എം നൽകുന്ന സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.
നൈപുണ്യ വികസനത്തിനും, ഉയർന്ന തൊഴിൽ ലഭിക്കുവാനും ഹോളി ഗ്രേയ്സിലെ വിദ്യാർത്ഥികൾക്ക് ഇനി പ്രയാസമില്ല. നൂതന സാങ്കേതിക വിദ്യകളായ പൈത്തൺ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ്സ് അനലിറ്റിക്സ്, മെഷീൻ ലേർണിംഗ്ഗ് എന്നിവയിൽ ലോകോത്തര ഐ. ടി കമ്പനിയായ ഐ. ബി. എമ്മും, ഹോളി ഗ്രേയ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷനും ധാരണ പത്രത്തിൽ ഒപ്പു വെച്ചു. ഇതിന്റെ ഭാഗമായി ഹോളി ഗ്രേയ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസിലെ ഏതൊരു കോഴ്സിലേയും വിദ്യാർത്ഥികൾക്ക് ഐ.ബി.എം സെർട്ടിഫൈഡ് ട്രെയിനറുടെ കീഴിൽ പഠിക്കുവാനും, ഐ.ബി.എം സെർട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്യും. ഒരു വിദ്യാർത്ഥി യൂണിവേഴ്‌സിറ്റി അംഗീകരിച്ച സിലബസിനു പുറമെ തൊഴിലധിഷ്ഠിത കോഴ്‌സുകളും ചെയ്യുന്നതോടൊപ്പം ലോകത്തിലെ മികച്ച കമ്പനികളിൽ എളുപ്പത്തിൽ ജോലി കിട്ടാൻ സഹായിക്കുന്നു. ലോകോത്തര നിലവാരമുള്ള സർട്ടിഫിക്കറ്റുകളും, ഐ.ബി.എം ട്രെയ്ൻഡ് അദ്ധ്യാപകരുമാണ് വിദ്യാർത്ഥികളോടൊപ്പം നിന്ന് അവരെ ഈ കോഴ്സുകൾ പഠിക്കുവാൻ സഹായിക്കുന്നത്.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
👍🏼
ReplyDeleteGood
ReplyDeletePost a Comment
Comments Here