നാലു വർഷ ബിരുദ പദ്ധതി - ഓറിയൻ്റേഷൻ : ജില്ലാ തല ഉദ്ഘാടനം ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ്‌സിൽ


കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രകടമായ ഘടനാമാറ്റങ്ങൾ കൊണ്ടുവരുന്ന നാലുവർഷ ബിരുദ പ്രോഗ്രാം ഈ അധ്യയനവർഷം മുതൽ ആരംഭിക്കുന്നതിനാൽ, ബിരുദ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കും വേണ്ടി സംസ്ഥാന ഗവൺമെൻ്റ് എല്ലാ ജില്ലകളിലും ഓറിയൻ്റേഷൻ പ്രോഗ്രാം നടത്തുന്നു.

 തൃശ്ശൂരിൽ സംഘടിപ്പിക്കുന്ന ഓറിയന്റേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഈ മാസം 25 ന്    ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. 

ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഉച്ചക്ക് ഒരുമണി വരെയായിരിക്കും ക്ലാസ്.

സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിൽ നിന്നുള്ള വിദഗ്ധരായിരിക്കും സെഷനുകൾ നയിക്കുക. 

ബിരുദപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ എന്നിവർക്കു പങ്കെടുക്കാം.

Post a Comment

Comments Here

Previous Post Next Post