സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുപാതമായി സാമൂഹികാഘാതവും ഉണ്ടാകും: ഡോ.തോമസ് പി ഇ


പുല്‍പ്പള്ളി: സാങ്കേതിക വളര്‍ച്ചയ്ക്ക് ആനുപാതികമായി സമൂഹികാഘാതവും ഉണ്ടാകുമെന്ന് കോയമ്പത്തൂര്‍ ഭാരതീയാര്‍ സര്‍വകലാശാല മുന്‍ മാധ്യമ പഠനവകുപ്പ് മേധാവി ഡോ. പി. ഇ തോമസ്. പഴശ്ശിരാജ കോളേജിലെ മാധ്യമവിഭാഗവും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ചും സംയുക്തമായി നടത്തിയ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി അധ്യക്ഷനായിരുന്നു. സുസ്ഥിര വികസനത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളില്‍ നിന്നടക്കം നിരവധി അധ്യാപകരും ഗവേഷകരും സെമിനാറില്‍ പങ്കെടുത്തു

സെമിനാറിനോട് അനുബന്ധിച്ച് നടത്തിയ പ്ലീനറി സമ്മേളനത്തില്‍, ഡോ. ലക്ഷമി പ്രദീപ് (കാലിക്കറ്റ് സര്‍വകലാശാല, ഡോ. എം ശ്രീഹരി (ഭാരതിയാര്‍ സര്‍വകലാശാല), ഡോ. റൂബല്‍ കനോസിയ (പഞ്ചാബ് കേന്ദ്ര സര്‍വകലാശാല), ഡോ. റെയ്ച്ചല്‍ ജേക്കബ് (മദ്രാസ് ക്രിസ്ത്യന്‍ കോളേജ്) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. സമാപന സമ്മേളനം, കണ്ണൂര്‍ ഡോണ്‍ ബോസ്‌കോ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഫ്രാന്‍സിസ് കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഡോ. ജോബിന്‍ ജോയ് (സെമിനാര്‍ കണ്‍വീനര്‍),  ജിബന്‍ വര്‍ഗീസ്, ഷോബിന്‍ മാത്യു, ലിന്‍സി ജോസഫ്, കെസിയ ജേക്കബ്, ലിതിന്‍ മാത്യു, ക്രിസ്റ്റീന ജോസഫ് എന്നിവരാണ് സെമിനാറിനു നേതൃത്വം നല്കിയത്.  സെമിനാര്‍ വെള്ളിയാഴ്ച സമാപിച്ചു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post