സെന്റ്. അലോഷ്യസ് കോളേജിൽ വായന വാരാഘോഷം ശരൺ രാജീവ് ഉദ്ഘാടനം ചെയ്തു

 


എൽതുരുത്ത്  സെന്റ് അലോഷ്യസ്  കോളേജ് ലൈബ്രറിയും മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച വായന ദിനത്തിൽ ഡിസി ബുക്സിന്റെ പുസ്തകപ്രദർശനവും കലാലയത്തിലെ വിദ്യാർത്ഥികളുടെ ചിത്രപ്രദർശനവും നടന്നു. ശ്രീ ശരൺ രാജീവ്  വായന വാരം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂൾതലം മുതൽ കോളേജ് തലം വരെയുള്ള വിദ്യാർത്ഥികൾക്കും അധ്യാപക അനധ്യാപകർക്കുമായി സംഘടിപ്പിച്ച രചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനവും ശ്രീ ശരൺ രാജീവ് നിർവഹിച്ചു.

 പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ചാക്കോ ജോസ് പി അധ്യക്ഷത നിർവഹിച്ചു. കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. അരുൺ ജോസ് സിഎംഐ ആശംസകൾ അറിയിച്ച് സംസാരിച്ചു. മലയാള വിഭാഗം അധ്യാപിക ഡോ. മെറിൻ ജോയ് സ്വാഗതവും കോളേജ് ലൈബ്രേറിയൻ ശ്രീമതി വിനീത ഡേവിസ് നന്ദിയും അറിയിച്ചു.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....