മാള ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും, ഹോളി ഗ്രേസ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച വോളിബോൾ എക്സിബിഷൻ മാച്ച്, ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ സാനി എടാട്ടുകാരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, അക്കാദമിക് ഡയറക്ടർ എ എസ് ചന്ദ്രകാന്ത, സ്പോർട്സ് ക്ലബ് ചെയർമാൻ ആന്റണി മാളിയേക്കൽ,ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സുരേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു.
ക്യാപ്റ്റൻ സച്ചിൻപിള്ളയുടെ നേതൃത്വത്തിൽ ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജും, സായന്ത് ബിജുവിന്റെ നേതൃത്വത്തിൽ മാവേലിക്കര ബിഷപ്പ് മൂർ കോളേജും കനത്ത മഴയെയും അവഗണിച്ചുകൊണ്ട് നടന്ന വാശിയേറിയ മത്സരത്തിൽ ഫസ്റ്റ് സെറ്റിൽ 25 -17, മൂന്നാമത്തെ സെറ്റിൽ 25- 19ന്, സായന്ത് ബിജുവിന്റെ നേതൃത്വത്തിലുള്ള മാവേലിക്കര മൂർ കോളേജ് വിജയം കരസ്ഥമാക്കി. ചെയർമാൻ സാനി എടാട്ടുകാരൻ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർടും സമ്മാനിച്ചു.
എം ബി എ കോളേജ് ചെയർമാൻ വക്കച്ചൻ താക്കോൽക്കാരൻ ഫിനാൻസ് ഡയറക്ടർ സി വി ജോസ്,എം ബി എ കോളേജ് ഡയറക്ടർ ഡോക്ടർ മണിലാൽ എന്നിവർ സംബന്ധിച്ചു. സ്പോർട്സ് ഡയറക്ടർ സഞ്ജയ് ബളിക എം, ഫിസിക്കൽ എജുക്കേഷൻ ട്രെയിനർ ജ്യോതിഷ് പി എം എന്നിവർ നേതൃത്വം നൽകി.മത്സരങ്ങൾക്ക് മുന്നോടിയായി ആർട്സ് കോളേജിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് മത്സരാർത്ഥികളെയും കാണികളെയും ഹഠാദാകർഷിച്ചു
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here