മനുഷ്യരുടെ ആത്മസത്തയാണ് മാതൃഭാഷ - എസ്. ജോസഫ്


ഇരിങ്ങാലക്കുട :  ഏതൊരു മനുഷ്യൻ്റെയും ആത്മസത്തയാണ് മാതൃഭാഷയെന്നും ഒരു കാലത്തും അത് മാഞ്ഞു പോകില്ലയെന്നും  കവി എസ്.ജോസഫ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് ( ഓട്ടോണമസ്) കോളേജിലെ മലയാള സമാജമായ തുടി മലയാളവേദിയുടെ 2024- 25 വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബാല്യത്തിലേക്കുള്ള തിരിച്ചു പോകലാണ് കവിതയെന്നും ഭാഷയും സാഹിത്യവും മനുഷ്യർ തമ്മിലുള്ള ഇഴയടുപ്പങ്ങൾ വർദ്ധിപ്പിക്കുമെന്നും എസ്. ജോസഫ്  പറഞ്ഞു.

പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മലയാളവിഭാഗം  അദ്ധ്യക്ഷ ഡോ. ജെൻസി കെ.എ സ്വാഗതം പറഞ്ഞു. മലയാളം ബിരുദാനന്തരബിരുദ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എസ്. ജോസഫിൻ്റെ 'കുടപ്പന ' എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം നടത്തി.  മലയാള വിഭാഗം നടത്തിവന്നിരുന്ന  ആഡ് ഓൺ കോഴ്സ് മൾട്ടിലിംഗ്വൽ ഡിടിപി വിത്ത് പ്രോജക്ട് പ്രിൻ്റിംഗ് ആൻ്റ് ബൈൻഡിംഗ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ബഷീർ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബ്രോഷർ നിർമ്മാണ മത്സരത്തിൽ വിജയികളായ മലയാളം രണ്ടാം വർഷ ബിരുദാനന്തരബിരുദ വിദ്യാർത്ഥികളായ അപർണരാജ്, അമൃത കെ എന്നിവരെ അനുമോദിച്ചു.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....


Post a Comment

Comments Here

Previous Post Next Post