ലോക വിനോദ സഞ്ചാര ദിനാചാരണം

 

പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ പി ജി ട്രാവൽ ആൻഡ് ടൂറിസം വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ചു 
സെപ്റ്റംബർ 25 മുതൽ 27 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജില്ലയിലെ വിനോദ സഞ്ചാര മേഖലയെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ ടൂറിസം ദിനാചാരണം നടത്തപ്പെടുന്നത്.ഓപ്പൺ ഫോറം,ഫ്ലാഷ് മോബ്, വീഡിയോഗ്രാഫി കോമ്പറ്റിഷൻ, സ്പോട് ഡാൻസ്, ക്വിസ് മത്സരം, യാത്രാ വിവരണം, ഫേസ് പെയിന്റ്റിംഗ് എന്നി മത്സരങ്ങളാണ് സഘടിപ്പിക്കുന്നത്. പി ജി കോർഡിനേറ്റർ ഷൈജു പി വി, ഡോ. ദിവ്യ ദാസ്, അനു ടി പി എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് +91 8086367405, +91 9497301831.
Previous Post Next Post