മേഴ്സി കോളജ് വജ്ര ജൂബിലി നവരംഗ് ആഘോഷങ്ങൾക്ക് തുടക്കം


പാലക്കാട്: വജ്ര ജൂബിലിയുടെ ഭാ ഗമായി മേഴ്സി കോളജിൽ ഒരാ ഴ്ച നീളുന്ന നവരംഗ് ആഘോഷ പ രിപാടികൾക്ക് തുടക്കം. പരിപാടിക്ക് തുടക്കം കുറിച്ച് കോളജ് മുതൽ പാലക്കാട് ടിപ്പു സുൽത്താൻ കോട്ട വരെ വിദ്യാ ർഥികൾ ഇരുചക്ര വാഹന വിളം ബര ജാഥ നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജോറി ഫ്ലാ ഗ് ഓഫ് ചെയ്തു. 20 ഇരുചക്രവാഹനങ്ങളിലായി 40 വിദ്യാർഥിനികളും അധ്യാപകരും പങ്കെടുത്തു. ആഘോഷ ത്തിന്റെ ഭാഗമായി ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിക്കുന്ന ഐ. എസ്.ആർ.ഒ എക്സിബിഷൻ നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. എക്സിബിഷൻ ചൊവ്വാഴ്ച അവ സാനിക്കും. എക്സ്പോയുടെ ഔപചാരിക ഉദ്ഘാടനം 28ന് ഷാഫി പറമ്പി ൽ എം.പി നിർവഹിക്കും. കലക്ട ർ ഡോ. എസ്. ചിത്ര അധ്യക്ഷത വഹിക്കും

Previous Post Next Post