എൻ.എസ്.എസ്.ദിനാഘോഷം: സെൻ്റ്.ജോസഫ്സിൽ പുഞ്ചിരി കോർണർ ഉദ്ഘാടനം ചെയ്തു.


എൻ.എസ്.എസ്.ദിനാഘോഷത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജിലെ അമ്പത്, നൂറ്റി അറുപത്തിയേഴ് എൻ.എസ്.എസ്.കൂട്ടായ്മകളുടെ നേതൃത്വത്തിൽ കോളേജിൽ പുഞ്ചിരി കോർണർ ആരംഭിച്ചു. ലോകം മുഴുവൻ പുഞ്ചിരിക്കാൻ മറക്കുന്ന ഈ കാലഘട്ടത്തിൽ പരസ്പരസ്നേഹത്തിൻ്റെയും മാനസികോല്ലാസത്തിൻ്റെയും പ്രതീകമാണ് പുഞ്ചിരി കോർണർ എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസി അഭിപ്രായപ്പെട്ടു. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർമാരായ മിസ് വീണ സാനി, മിസ് ഉർസുല എൻ, അധ്യാപകരായ മഞ്ജു ഡി, ധന്യ കെ. ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു

Previous Post Next Post