കേരളപിറവി ദിനാഘോഷം @ Carmel College (Autonomous) Mala

മാള കാർമ്മൽ കോളേജിൽ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള പിറവിദിനാഘോഷവും ഏകദിനശില്പശാലയും നടത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും വകുപ്പു മേധാവിയുമായ ഫാദർ ടെജി തോമസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും തുടർന്ന് "നാടോടി ഭാഷയുടെ സാംസ്ക്കാരിക പരിസരം "എന്ന വിഷയത്തിൽ ശില്പശാല നയിക്കുകയും ചെയ്തു. പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ റിനി റാഫേൽ അധ്യക്ഷയായ ചടങ്ങിൽ , ഡോ. സന്ധ്യ പി.എ.,ഡോ. മെറിൻ ഫ്രാൻസിസ്, രാജേശ്വരി പി.കെ. എന്നിവർ സംസാരിച്ചു. തുടർന്ന് ഫ്ലവേഴ്സ് ടി.വി കോമഡി ഉത്സവം ഫെയിം പ്രബിൻ പ്രകാശ് നയിക്കുന്ന ഫോക് മ്യൂസിക്കൽ ഷോ നടന്നു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....


Post a Comment

Comments Here

Previous Post Next Post