വയോജന സംഗമത്തിന് സഹായഹസ്തവുമായി മാള മെറ്റ്സ് കോളേജ്

0

കുഴൂർ ഗ്രാമപഞ്ചായത്ത് ഒരുക്കിയ "വയോജന സംഗമ" ത്തിൽ പങ്കെടുക്കാൻ എത്തിയ മുതിർന്ന പൗരന്മാരെ സഹായിക്കുവാൻ മുന്നിട്ടിറങ്ങി മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ എൻഎസ്എസ് വളണ്ടിയർ വിദ്യാർത്ഥികൾ.  സംഗമത്തിന് എത്തിയ മുതിർന്ന പൗരന്മാർക്ക് ദാഹജലവും ഭക്ഷണവും വിതരണം ചെയ്തത് എൻഎസ്എസ് വളണ്ടിയർമാരായ വിദ്യാർത്ഥികൾ ആയിരുന്നു. വിദ്യാർത്ഥികളുടെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സി.ഇ.ഒ. ഡോ. വർഗീസ് ജോർജ്, എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ. രമേഷ് കെ എൻ, ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് മേധാവി പ്രൊഫ. സനീഷ് കെ. എന്നിവരായിരുന്നു.
പ്രായം മറന്ന് ആവേശത്തോടെയെത്തിയ വയോജനങ്ങളെ സാക്ഷിനിർത്തി കുഴൂർ ഗ്രാമപഞ്ചായത്ത് വയോജന സംഗമം അഡ്വ:വി.ആർ. സുനിൽകുമാർ  എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രായം കൂടിയ വയോജനങ്ങളെ ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ  അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ജില്ലാപഞ്ചായത്ത് മെമ്പർ ശോഭന ഗോകുൽനാഥ്  വിശിഷ്ടാതിഥിയായി.
ഷിജി യാക്കോബ്, സിൽവി സേവ്യർ, സണ്ണി കൂട്ടാല, ബിജി വിൽസൺ, സന്തോഷ്‌കുമാർ. പി. എസ്., രജനി മനോജ്‌, പൗലോസ് ചാലമന, ആന്റു കണ്ടംകുളത്തി, ചന്ദ്രൻ, പഞ്ചായത്ത്‌ മെമ്പർ മാർ തുടങ്ങിയവർ പ്രസംഗിച്ചു. മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. ഡോ :വർഗീസ്‌ ജോർജ്, "വയോജനങ്ങളും കുട്ടികളും" എന്ന വിഷയത്തിൽ ക്ലാസെടുത്തു. "വാർദ്ധക്യകാല ആരോഗ്യ പരിചരണം" എന്ന വിഷയത്തിൽ ഡോ: റോസ് മേരി കണ്ടംകുളത്തി എന്നിവർ ക്ലാസ്സ്‌ എടുത്തു.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...