കൊരട്ടി പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഹോട്ടൽ മാനേജ്മെന്റ് വിഭാഗം യൂണിവേഴ്സൽ റിക്കാർഡ്നേട്ടത്തിന്റെ തിളക്കത്തിൽ

0

10 അടി നീളമുള്ള 10 വ്യത്യസ്തമായചിക്കൻ ടിക്കയും 10 മീറ്ററിൽ ഏറ്റവും നീളം കൂടിയ ചിക്കൻ ടിക്കയും ഒരുക്കിയാണ് നൈപുണ്യകോളജിലെ ഹോട്ടൽ മാനേജ്മെന്റ് ടീം ഈ നേട്ടം കൈവരിച്ചത്. നിലവിൽ നാല് മീറ്റർ നീളമുള്ള ചിക്കൻ ടിക്കയുടെ യൂണിവേഴ്സൽ റിക്കാർഡാണ് മറികടന്നിരിക്കുന്നത്. 
കോളജിലെ നവരംഗ് ഓഡിറ്റോറിയത്തിൽ നടന്ന ഈ അത്യപൂർ പാചക മികവിന് സാക്ഷ്യംവഹിക്കാൻ ജനപ്രതിനിധികൾ,സെലിബ്രിറ്റി ഷെഫുമാർ, പ്രശസ്തരായ ഫുഡ് ബ്ലോഗർമാർ അടക്കം സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ കാമ്പസിലെത്തി, ബെന്നി ബഹനാൻ എം.പി., അങ്കമാലി എം എൽ എ റോജി എം ജോൺ, എക്സിക്യൂട്ടീവ് എ ൻജിനീയർ ജോജി പോൾ കാടൂത്തറ, ബോൾഗാട്ടി പാലസ് ആൻഡ് റിസോർട്ട് ജനറൽ മാനേജർ എ.ഇ. ജോൺ, ഷെഫ് നളൻ ഷൈൻ വിശിഷ്ടാതിഥികളായെത്തി. കോളജ് പ്രിൻസിപ്പലും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റവ.ഡോ. പോളച്ചൻ കൈത്തോട്ടുങ്കൽ, വൈസ് പ്രിൻസിപ്പൽ ട്രീസ പാറക്കൽ, മറ്റു മാനേജ്മെന്റ് ടീം അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

ഹോട്ടൽ മാനേജ്മെന്റ് വിഭാഗം മേധാവി റോബർട്ട് ഫെർണാസിന്റെ നേതൃത്വത്തിലാണ് ഷെഫ് അധ്യാപകരും വിദ്യാർഥികളും ചിക്കൻ ടിക്ക ഒരുക്കിയത്.

രുചിയുടെ മേഖലയിൽ പുതുമകൾ തേടുന്നവരെ അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു ചിക്കൻ ടിക്ക ചലഞ്ച് കലാപരമായി ക്രമീകരിച്ചിരുന്നത്. കഴിഞ്ഞവർഷം സംഘടിപ്പിച്ച മന്തി ഫെസ്റ്റും ചരിത്രത്തിൽ ഇടം നേടിയിരുന്നു.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)