മാള മെറ്റ്സ് കോളേജ് "ലക്കി ഡ്രോ കോൺടെസ്റ്റ്" വിജയികൾക്ക് മാള എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആന്റണി സമ്മാനങ്ങൾ വിതരണം ചെയ്തു

അഷ്ടമിച്ചിറ, വിജയഗിരി പബ്ലിക് സ്കൂൾ സംഘടിപ്പിച്ച ആർട്സ് സയൻസ് ടെക്നോ -കൾച്ചറൽ എക്സിബിഷൻ "വി.പി.എസ്. സമഗ്ര 2K23" നോട് അനുബന്ധിച്ച് മാള മെറ്റ്സ് കോളേജ് പവലിയൻ ഒരുക്കിയ ലക്കി ഡ്രോ കോണ്ടസ്റ്റിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ എൻ. എം. ജോർജ്ജിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാള എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ ഷാജു ആന്റണിയാണ് വിജയികൾക്ക് സമ്മാന വിതരണം ഉദ്ഘാടനം ചെയ്തത്. 

ഒന്നാം സമ്മാനം നേടിയത് 9 B വിദ്യാർത്ഥി ഇമ്മാനുവൽ ഹൈട്ടൺ ഡി സിൽവയാണ്. രണ്ടാം സമ്മാനം 6 C യിലെ ഇമ്മാനുവൽ ജോഷി  യും മൂന്നാം സമ്മാനം 7D യിലെ വിഷ്ണു ദേവ് കെ പി . യും നേടി. സമ്മാനങ്ങൾ നേടിയവരെ സ്കൂൾ പ്രിൻസിപ്പാൾ എൻ. എം. ജോർജ് , മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് എക്സിബിഷൻ പ്രോഗ്രാം കോ- ഓർഡിനേറ്ററും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വിഭാഗം മേധാവിയുമായ പ്രൊഫ. (ഡോ.) ജോയ്സി കെ ആൻറണി, ബയോടെക്നോളജി വിഭാഗം മേധാവി പ്രൊഫ. ദീപക് വർഗീസ് തുടങ്ങിയവർ അഭിനന്ദിച്ചു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post