പഴശ്ശിരാജ കോളേജില്‍ ത്രിദിന മാധ്യമ സെമിനാറിനു തുടക്കമായി

പുല്‍പ്പള്ളി: മാധ്യമവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പഴശ്ശിരാജ കോളേജില്‍ ത്രിദിന മാധ്യമ സെമിനാറിനു തുടക്കമായി. 24 ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ സുഹൈല്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ക്രൈം റിപ്പോര്‍ട്ടിംഗിലെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലെ ചര്‍ച്ചകളോടെയാണ് സെമിനാര്‍ ആരംഭിച്ചത്. ഇന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഹാംഗോവറിലെ കണ്ടന്റ് മാര്‍ക്കറ്റിംഗ് മേധാവി ജോയ്സ് വര്‍ഗ്ഗീസ് ചര്‍ച്ചകള്‍ നയിക്കും. വ്യാഴാഴ്ച പ്രമുഖ എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ ഫസീല അബ്ദുള്ളയാണ് സെമിനാറിലെ മുഖ്യാതിഥി. സെമിനാറിന് അധ്യാപകരായ ഡോ. ജോബിന്‍ ജോയ്, ജിബിന്‍ വര്‍ഗ്ഗീസ്, ഷോബിന്‍ മാത്യു, ലിന്‍സി ജോസഫ്, ക്രിസ്റ്റീന ജോസഫ്, കെസിയ ജേക്കബ്, വിദ്യാര്‍ത്ഥി അസോസിയേഷന്‍ പ്രതിനിധികളായ ആതിര രമേഷ്, അപര്‍ണ സതീഷ് എന്നിവരുമാണ് നേതൃത്വം നല്കുന്നത്. സെമിനാര്‍ വ്യാഴാഴ്ച സമാപിക്കും
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post