മാള മെറ്റ്സ് കോളേജ് സംഘടിപ്പിച്ച അഖില കേരള ചിത്രരചനാ മത്സരം "സൃഷ്ടി2K23" ഒന്നാം സമ്മാനം തൃശൂർ സേക്രട്ട് ഹാർട്ട് സ്കൂളിലെ നാദിയ പി ബാബുവിന്

തൃശ്ശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സംഘടിപ്പിച്ചഅഖില കേരള ചിത്രരചനാ മത്സരം " സൃഷ്ടി 2K23" യുടെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 5000 രൂപയും പ്രശസ്തി പത്രവും നേടിയത് തൃശൂർ ഹാർട്ട് സി ജി എച്ച് എസ് എസ് ലെ +1 വിദ്യാർത്ഥിനി  നാദിയാ പി ബാബുവാണ്. തൃശ്ശൂർ ചേലക്കോട്ടുകര പുതുശ്ശേരി വീട്ടിൽ ബാബു റഹ്മാന്റെ മകളാണ് നാദിയ.

രണ്ടാം സമ്മാനമായ 3000 രൂപയും പ്രശസ്തി പത്രവും നേടിയത് തൃശ്ശൂർ അമ്മാടം സെൻറ് ആൻറണീസ് എച്ച്എസ്എസ്സിലെ +1 വിദ്യാർത്ഥിനി ശ്രീതു സി എസ് ആണ്. തൃശ്ശൂർ വെങ്ങിണിശ്ശേരി ചെല്ലിക്കാട്ടിൽ വീട്ടിലെ സുധീന്ദ്രൻ സി. ആർ. ന്റെ മകളാണ് ശ്രീതു. 

മൂന്നാം സമ്മാനമായി 1000 രൂപയും പ്രശസ്തിപത്രവും നേടിയത് കോട്ടയം മണിപ്പുഴ ബെൽ മൗണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അഭിജിത്ത് ബിനോയ്, ഇരിഞ്ഞാലക്കുട നാഷണൽ എച്ച്എസ്എസ് +1 വിദ്യാർഥിനി വർഷ പി എസ് , ചാലക്കുടി ഗവൺമെൻറ് ബോയ്സ് എച്ച്എസ്എസിലെ +1 വിദ്യാർത്ഥി അഭിരാം കെ എസ്, തൃശൂർ പട്ടിക്കാട് ജിഎച്ച്എസ്എസ് ലെ  +2 ക്ലാസ് വിദ്യാർത്ഥിനി അന്ന ബൈജു , ഇടുക്കി ചെമ്മണാർ സെൻറ് സേവിയേഴ്സ് എച്ച് എസ് എസിലെ +2 വിദ്യാർത്ഥി അബിൻ ബിനോയ്, കോട്ടയം ചെട്ടിപ്പുഴ പ്ലാസിഡ് വിദ്യാ വിഹാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോഷ്വാ ജോസഫ് , ഇരിങ്ങാലക്കുട ജി എം ജി എച്ച് എസ് എസ് +1 വിദ്യാർത്ഥിനി മാളവിക വി എം , തൃശൂർ പൂങ്കുന്നം എച്ച്എസ്എസിലെ +1 വിദ്യാർഥി നിരഞ്ജൻ പി ആർ , തൃശ്ശൂർ അത്താണി ജെ എം ജെ ഇ എം എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശ്യാം കെ എസ് ആളൂർ സെൻറ് ജോസഫ് ഇഎംഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർത്ഥി ശ്രീ ഭദ്ര എൻ ബി എന്നിവരാണ്. 

മത്സരത്തിൽ പങ്കെടുത്ത് വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളെയും മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി ,  സിഇഒ ഡോ. വർഗീസ് ജോർജ്, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ ഡോ. അംബികാദേവി അമ്മ ടി., മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ്, മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ് വൈസ് പ്രിൻസിപ്പാൾ ഡോ. ശിവദാസ് അനിയൻ ടി എസ്, അഡ്മിനിസ്ട്രേറ്റർ നാരായണൻ ടി. ജി.  തുടങ്ങിയവർ അഭിനന്ദിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....