എൽത്തുരുത്ത് സെൻറ് അലോഷ്യസ് കോളേജും പൂനെ ക്രൈസ്റ്റ് കോളേജും സംയുക്തമായി കോമേഴ്സ് ട്രേഡ് ആൻഡ് സസ്റ്റൈനബിൾ ഡെവലപ്മെൻറ് എന്ന വിഷയത്തിൽ അന്തർദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു. ഉസ്ബകിസ്ഥാനിലെ ശാരദാ യൂണിവേഴ്സിറ്റി പ്രൊഫസറും അസോസിയേറ്റ് ഡീനുമായ ഡോക്ടർ ശങ്കർ ഗണേഷ് ഇന്നോവേഷൻ ആൻഡ് സസ്റ്റൈനബിൾ പ്രാക്ടീസസ് ഇൻ ബിസിനസ് മാനേജ്മെൻറ് എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. സെൻറ് അലോഷ്യസ് കോളേജ് മാനേജർ ഫാദർ തോമസ് ചക്രമാക്കിൽ സി എം ഐ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. പൂനെ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ഫാദർ അരുൺ ആൻറണി ചുള്ളി സി എം ഐ അധ്യക്ഷത വഹിച്ചു. ഡോക്ടർ ചാക്കോ ജോസ് പി, ഫാദർ അരുൺ ജോസ് കെ സി എം ഐ, ഡോക്ടർ ടി കെ പയസ്, ഡോക്ടർ ലിബിസൺ കെ ബി, മിസ്സ് നാനെറ്റ് ജോയ്, മിസ്സ് ഫെമി മോണി, മിസ്സ് സനിത ആർ, മിസ്സ് ഉമാദേവി പി, മിസ്റ്റർ ബിജു സെബാസ്റ്റ്യൻ, മിസ്സ് മെറിൻ കെ വർഗീസ്, മിസ്റ്റർ ബിറ്റോ ബെന്നി എന്നിവർ സംസാരിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....