കാർമ്മൽ കോളേജിൽ കാർമ്മൽ ക്വീൻ കോൺടസ്റ്റ്

0


മാള കാർമ്മൽ കോളേജിൽ  മുൻ പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ കാതറിൻ സി.എം.സി യുടെ ബഹുമാനാർത്ഥം നടത്തുന്ന കാർമ്മൽ ക്വീൻ കോൺടസ്റ്റിൽ   അവസാന വർഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി മിബിയ മാർട്ടിനെ തെരഞ്ഞെടുത്തു. ഫസ്റ്റ് റണ്ണറപ്പായി സുവോളജി അവസാന വർഷ ബിരുദ വിദ്യാർത്ഥി നെസ് നി പി.ജെ യേയും ,സെക്കൻ്റ് റണ്ണറപ്പായി ഗണിതശാസ്ത്ര വിഭാഗം അവസാന വർഷ ബിരുദ വിദ്യാർത്ഥി അപർണ മേനോനെയും തെരഞ്ഞെടുത്തു.

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിൽ നിന്നും അഞ്ചു പേരാണ് അവസാന റൗണ്ടിൽ എത്തിയത്. മിബിയ മാർട്ടിൻ, നെസ്നി പി.ജെ, അപർണ്ണമേനോൻ , ഇംഗ്ലീഷ് വിഭാഗം അവസാന വർഷ ബിരുദ വിദ്യാർത്ഥികളായ മൈമുന കോറോത്ത് അഫ്ര ഷെറിഫ് എന്നിവർ അവസാന റൗണ്ടു വരെ മത്സരിച്ചു.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ്  , പൊതുവിജ്ഞാനം, എന്നിവയ്ക്കു പുറമെ 3 വ്യത്യസ്ത റൗണ്ടുകളിലായി നടത്തിയ മത്സരത്തിൽ നിന്നാണ് മിബിയ മാർട്ടിനെ ക്വീനായി തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്തത്.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)