തൃശൂർ മാള മെറ്റ്സ് കോളേജിലെ എൻ എസ് എസ് "രുധിര സേന" യുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

0


തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംങ്ങിലേയും, മെറ്റ്സ് പോളിടെക്നിക്കിലേയും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളും തൃശൂർ ജില്ല ഐഎംഎ ബ്ലഡ്‌ ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ.എൻ. രമേഷ്,   തൃശൂർ ഐ എം എ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബാലഗോപാൽ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്  എൻഎസ്എസ് വളണ്ടിയർ സെക്രട്ടറിമാരായ ഷഫീൽ ലാൽ ഓ. ബി., സഫ് ല സിനു, രുധിര സേന കോർഡിനേറ്റർമാരായ ആരോമൽ അനിൽകുമാർ, ഐശ്വര്യ സുഗതൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. 

മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്  അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം മേധാവി പ്രൊഫ. (ഡോ.) ജോയ്സി കെ ആൻറണി, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി പ്രൊഫ. സനീഷ് കെ. എം. തുടങ്ങിയവർ രക്തം ദാനം ചെയ്തു കൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. 

എപിജെ അബ്‌ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിന്റെ "രുധിരസേന" പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിൽ മെറ്റ്സ് സ്കൂൾ  ഓഫ് എഞ്ചിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക്ക് കോളേജ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്  എന്നീ കോളജുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുകയും 50 യൂണിറ്റ് രക്തം ദാനമായി  ലഭിക്കുകയും ചെയ്തു.

രക്തദാനം ചെയ്ത വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അനദ്ധ്യാപകരേയും മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി, സി ഇ ഓ ഡോ. വർഗ്ഗീസ് ജോർജ്ജ്,  അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ,  മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി., മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ്,  മെറ്റ്സ് പോളിടെക്നിക് പ്രിൻസിപ്പാൾ റെയ്മോൻ പി. ഫ്രാൻസിസ് എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)