ഇൻഫോസിസ് നടത്തിവരുന്ന 'സ്പ്രിംഗ്ബോർഡ് 'പരിശീലന പരിപാടിയിലേക്കു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ് ) രണ്ടാം വർഷ ബി ബി എ വിദ്യാർത്ഥിനി റ്റി.എച്ച് ആരതി തിരഞ്ഞെടുക്കപ്പെട്ടു.

1


പ്രമുഖ കോർപ്പറേറ്റ് സ്ഥാപനമായ ഇൻഫോസിസ് നടത്തിവരുന്ന 'സ്പ്രിംഗ്ബോർഡ് 'പരിശീലന പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് മാത്രമായുള്ള 'പ്രഗതി - പാത്ത് ടു ഫ്യുച്ചർ ' കരിയർ വികസന പരിപാടിയിലേക്കു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ് ) രണ്ടാം വർഷ ബി ബി എ വിദ്യാർത്ഥിനി റ്റി.എച്ച് ആരതി തിരഞ്ഞെടുക്കപ്പെട്ടു.തൃശൂർ മണ്ണുത്തി ശ്രീലക്ഷ്മി നഗറിൽ തെക്കൂട്ട് ഹരിശങ്കരിന്റെയും സരിത ഹരിശങ്കരിന്റെയും മകളാണ്.

പൂർണമായും സൗജന്യമായി ഹൈബ്രിഡ് രീതിയിൽ നടത്തുന്ന ഈ മൂന്നുമാസത്തെ പരിശീലനത്തിൽ രണ്ടാഴ്ച ഇൻഫോസിസിന്റെ വിവിധ ക്യാമ്പസുകളിൽ നേരിട്ട് പങ്കെടുക്കേണ്ടതാണ്. നൂതനമായ സാങ്കേതിക, പ്രൊഫഷണൽ കഴിവുകൾ വികസിപ്പിക്കുക, ബിസിനസ്‌ വ്യവസായ രംഗത്തെ വിദഗ്ദ്ധരിൽ നിന്ന് ഉൾക്കാഴ്ചകൾ നേടുക, പങ്കെടുക്കുന്ന മറ്റു വനിതകളുമായി ചേർന്നു വിപുലമായ ആശയ ശ്രിംഖല പടുത്തുയർത്തുക എന്നിവയാണ് പ്രഗതി പദ്ധതിയിലൂടെ കൈവരിക്കുന്ന നേട്ടങ്ങൾ. 18 വയസ്സിനു മുകളിലുള്ള വിദ്യാർത്ഥിനികൾ, വനിത പ്രൊഫഷനലുകൾ, ജോലിയിൽ തിരികെ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വനിതകൾ എന്നിവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് പ്രഗതി പദ്ധതിയിൽ പങ്കെടുക്കാൻ സാധിക്കുക.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

1Comments

Comments Here

Post a Comment
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...