തൃശൂർ, മാള, മെറ്റ്സ് കോളേജിൽ ഗുരുധർമ്മം മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


പുതിയ കാലഘട്ടത്തിലെ മാറിവരുന്ന രോഗങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിന് വേണ്ടി സാമൂഹിക പ്രതിബദ്ധത മുൻനിർത്തി മാള ഗുരുധർമ്മം മിഷൻ ഹോസ്പിറ്റൽ അവതരിപ്പിക്കുന്ന പ്രതീക്ഷ ക്യാമ്പയിന്റെ ഭാഗമായി മാള സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്ത്രീജന്യ രോഗങ്ങളും അവയ്ക്കുള്ള പ്രതിരോധ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ പ്രശസ്ത ഒബ്സ്റ്റിട്രിക്സ് ഗൈനക്കോളജി വിഭാഗം ഡോക്ടർ നവിത സുരേഷ് വിദ്യാർഥികൾക്കും അധ്യാപകർക്കും ക്ലാസ് എടുത്തു.
ദന്ത ഡോക്ടർ ഹെന്ന കെ എം, ദന്തപരിപാലനവും ആധുനിക ചികിത്സാ രീതികളും എന്നതിനെ കുറിച്ച്  ക്ലാസ് എടുത്തു. യോഗത്തിൽ സ്വാഗതം പറഞ്ഞത് മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രനാണ്. ഗുരുധർമ്മം മിഷൻ ഹോസ്പിറ്റൽ ഓപ്പറേഷൻ മാനേജർ നിബിൻ ബിജു, ഫെസിലിറ്റി മാനേജർ ഡിങ്കൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. മെറ്റ്സ് പോളിടെക്നിക് ഡീൻ ഏലിയാസ് കെ.വി. ക്ലാസിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

1 Comments

Comments Here

Post a Comment

Comments Here

Previous Post Next Post