വീട്ടുവളപ്പിലെ കൃഷി


വീട്ടുവളപ്പിലെ കൃഷി തന്നെയാണ് ഏറ്റവും മികച്ചത്. വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കുന്നതിലൂടെ വിഷാംശമില്ലാത്ത നല്ല ശുദ്ധമായ പച്ചക്കറികൾ നമുക്ക് കഴിക്കാൻ സാധിക്കുന്നു. എന്റെ വീട്ടിൽ കുറച്ച് സ്ഥലംമേ ഉള്ളൂ അതിൽ തന്നെ  പച്ചമുളക്, തക്കാളി, വേപ്പില, ചീര, എന്നിവ വളർത്തുന്നു. കുറച്ച് സ്ഥലമേ ഉള്ളൂ എങ്കിലും അതിൽ നിന്നും ശുദ്ധമായ പച്ചക്കറികൾ കഴിക്കാൻ സാധിക്കുന്നുണ്ട് എങ്കിൽ  അതാണ് ഏറ്റവും നല്ലത്. 

കുട്ടികൾക്കും വയസ്സായവർക്കും അതുപോലെ തന്നെ എല്ലാവർക്കും കഴിക്കാൻ വീട്ടുവളപ്പിൽ  കൃഷി ചെയ്ത പച്ചക്കറി തന്നെയാണ് നല്ലത്. നമ്മൾ തന്നെ കൃഷി ചെയ്തു ഉണ്ടാക്കുന്നതിലൂടെ സന്തോഷവും അതുപോലെതന്നെ വിശ്വാസമായി കഴിക്കാനും സാധിക്കുന്നു. കടയിൽ നിന്നും ലഭിക്കുന്ന വിഷാംശമായ പച്ചക്കറികളേക്കാൾ ഏറ്റവും നല്ലതുമാണ്. കുറച്ചു കഷ്ടപ്പെട്ടാലും നല്ലത് കഴിക്കാമല്ലോ.

Reported By: Santhana P.C. SJC-IJK

23 Comments

Comments Here

Post a Comment

Comments Here

Previous Post Next Post