ഇത്തിരി സമയം; ഒത്തിരി പോഷകം


'പച്ചക്കറി' എന്ന പേരിൽ നാം ഇന്ന് വിപണിയിൽ നിന്ന് വാങ്ങിക്കുന്ന വിഷവസ്തുകളെക്കാൾ ഏറ്റവും ആരോഗ്യ പ്രദമാണ് ഇത്തിരി സമയം ചെലവഴിച്ചു കൊണ്ട് നമുക്ക് ചെയ്യാൻ കഴിയുന്ന വീട്ടുവളപ്പിലെ കൃഷി.വെള്ളവും വെളിച്ചവും ദീർഘകാലം വിളവുതരുന്ന വിളകൾക്കും ഹ്രസ്വകാല വിളകൾക്കും വ്യത്യസ്ത സ്ഥലങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.തക്കാളി, പയർ, പാവൽ, വഴുതന, കോവയ്ക്ക , വെള്ളരി, മുളക് എന്നിവയെല്ലാം വീട്ടുവളപ്പിലെ കൃഷിക്ക് അനുയോജ്യമാണ്. വളർത്തുന്ന ഇനങ്ങൾക്കൊണ്ടു തന്നെ ഒരു വേലിയും വീട്ടിലെ കൃഷിക്ക് ഉണ്ടാക്കാം. 

വീട്ടിലെ കൃഷിക്ക്ഏറ്റവും അനുയോജ്യം പച്ചില കമ്പോസ്റ്റ്, കോഴിവളം, ചാണകം, ആട്ടിൻ കാഷ്ഠം, പിണ്ണാക്ക്, കഞ്ഞി വെള്ളം എന്നിങ്ങനെയുള്ള ജൈവവളങ്ങളാണ്.പുതുതലമുറയ്ക്ക് ഒരു പ്രചോദനം കൂടിയാണിത്.നമ്മുടെ ജീവിതത്തിലെ പലവിധ കാരണങ്ങളാൽ ഉണ്ടാകുന്ന സ്ട്രെസ്സ് കുറയ്ക്കാനും മനസ്സിന് സന്തോഷം പകരാനും വീട്ടുവളപ്പിലെ കൃഷി സഹായകമാവുന്നു.സ്ഥലം ലഭ്യത കുറവാണെങ്കിൽ നമുക്ക് ടെറസിൽ ഗ്രോബാഗുകളിലും കൃഷി ചെയ്യാം.

Reported By: Ayana K. Shaji Mercy-Palakkad




19 Comments

Comments Here

Post a Comment

Comments Here

Previous Post Next Post