മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നോവേഷൻ ആൻഡ് എന്റർപ്രന്യൂർ ഷിപ് ഡെവലപ്മെന്റ് സെൽ നടത്തുന്ന ലീഡർഷിപ്പ് ടോക്ക് സിരീസിൻറെ ഉദ്ഘാടനം ജൂൺ 20-നു പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക നിരീക്ഷകനുമായ ഡോ. പറക്കാല പ്രഭാകർ നിർവഹിക്കുന്നു.
ചടങ്ങിൽ ദേശീയ സാമ്പത്തിക വളർച്ചക്ക്, വിദ്യാർത്ഥികൾ സമൂഹത്തിനു നൽകാവുന്ന പങ്കിനെ കുറിച്ചും, വിദ്യാർത്ഥി സംരംഭങ്ങൾ രാഷ്ട്ര വികസനത്തിന് ചെലുത്തുന്ന സാമൂഹികവും, സാമ്പത്തികവുമായ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു
വിദ്യാഭ്യാസതലവും വ്യവസായവും തമ്മിലുള്ള വിടവ് നികത്തുന്ന മൂല്യവത്തായ അറിവുകളും അനുഭവങ്ങളും നൽകാൻ കഴിയുന്ന ചിന്ത നേതാക്കളുമായി ഞങ്ങളുടെ വിദ്യാർത്ഥികളെ ബന്ധിപ്പിക്കാൻ ലീഡർഷിപ്പ് ടോക്ക് സീരീസ് ലക്ഷ്യമിടുന്നു.
Time 2.30pm സ്ഥലം: മീഡിയ റൂം, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മാള
ഇന്ത്യൻ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക നിരൂപകനുമാണ് ഡോ. പറക്കാല പ്രഭാകർ (ജനനം 2 ജനുവരി 1959). 2014 ജൂലൈ മുതൽ 2018 ജൂൺ വരെ ആന്ധ്രാപ്രദേശ് ഗവണ്മെന്റിന്റെ കാബിനറ്റ് റാങ്കിൽ കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ, തെലുങ്ക് ടെലിവിഷൻ ചാനലുകളായ ETV2 - ലെ “പ്രതിധ്വനി", NTV-യിൽ “നമ ആന്ധ്രാപ്രദേശ് തുടങ്ങിയ സമകാലിക ചർച്ചാ പരിപാടികളുടെ അവതാരകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. നിലവിലെ കേന്ദ്ര ധനകാര്യ മന്ത്രിയും കോർപ്പറേറ്റ് കാര്യ മന്ത്രിയുമായ നിർമ്മല സീതാരാമനാണ് അദ്ദേഹത്തിൻറെ ഭാര്യ. ദി ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ - എസ്സസ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ് എന്ന പുസ്തകത്തിന്റ രചയിതാവ് കൂടിയാണ് അദ്ദേഹം.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here