മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ ലോക പരിസ്ഥിതി ദിനാചരണം മാള എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആൻറണി വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. ക്യാമ്പസിലെ 30 ഏക്കർ വരുന്ന ഭൂമിയിൽ വൃക്ഷത്തൈകൾ നടന്നതിന്റെ തുടക്കമാണിതെന്ന് പരിസ്ഥിതി ദിന ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇതുകൂടാതെ ഈ 30 ഏക്കറിൽ ലഭിക്കുന്ന മഴവെള്ളം മുഴുവൻ ഈ മണ്ണിൽ തന്നെ സംഭരിക്കുവാനുള്ള സംവിധാനങ്ങളും ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യം മുൻനിർത്തി ഇവിടെയുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണ്ണമായും ശേഖരിക്കുവാനും അത് കുടുംബശ്രീക്ക് കൈമാറി ക്യാമ്പസിനെ പ്ലാസ്റ്റിക് വിമുക്തമാക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
സ്കൂൾ ഓഫ് എൻജിനീയറിങ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പോളിടെക്നിക് കോളേജ് എന്നിവയ്ക്ക് പുറമേ മെറ്റ്സ് കോളേജ് ഓഫ് ഫാർമ്മസ്യൂട്ടിക്കൽ സയൻസസ് ആന്റ് റിസർച്ച് എന്ന പേരിൽ ഒരു ഫാർമസി കോളേജും ഈ അദ്ധ്യയന വർഷം തന്നെ ആരംഭിക്കുന്നുണ്ട്. അതിൻെറ ഭാഗമായി ഒരു ഏക്കറോളം ഭൂമിയിൽ ഔഷധസസ്യ ഉദ്യാനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. വിപുലമായ ഇത്തരം പരിസ്ഥിതി സംരക്ഷണ പരിപാടികൾ മെറ്റ്സ് കോളേജിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ. വർഗീസ് ജോർജ്, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി., മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ്, പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. റെയ്മോൻ ഫ്രാൻസിസ്, അധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....