സെൻ്റ്‌.ജോസഫ്സ് കോളേജിൽ വായനാവാരാഘോഷം


 ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളേജില്‍ ലൈബ്രറിയും അലുമിന അസോസിയേഷനും സംയുക്തമായി വായനാവാരാഘോഷത്തിനു തുടക്കം കുറച്ചു. പ്രിന്‍സിപ്പൽ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ച പരിപാടി പ്രശസ്ത എഴുത്തുകാരി നിമ്ന വിജയ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വായനയുടെ മാഹാത്മ്യം വിദ്യാര്‍ത്ഥിനികളില്‍ എങ്ങനെ ആഴപ്പെടുത്താം എന്നതിനെക്കുറിച്ചു സംവാദം നടത്തി. 

വായനാവാരത്തോടനുബന്ധിച്ച് ജൂണ്‍ 25 വരെ കലാലയത്തില്‍ പുസ്തകപ്രദര്‍ശനം, വിവിധ മത്സരങ്ങള്‍ കൂടാതെ പുസ്തകരചയിതാക്കളായ വിദ്യാര്‍ത്ഥിനികളെ ആദരിക്കല്‍ എന്നീ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post