മാള:കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആർട്സ് & സയൻസ് കോളേജിൽ കോളേജ് എൻ. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ദ്വിദിന ആരോഗ്യ ശില്പശാല നടത്തി. സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പാൾ ജോളി. ഇ. ജെ ഉദ്ഘാടനം ചെയ്തു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മധു. വി. എ, അധ്യക്ഷനായിരുന്നു. കോമേഴ്സ് വിഭാഗം മേധാവി അൽഫോൻസ ഇ. കെ, വിദ്യാർത്ഥി പ്രതിനിധി ഫെബ്സിബ, അസിസ്റ്റന്റ് പ്രൊഫസർമാരായ ചന്ദ്രബോസ് ഏ . ആർ, ആതിര എം. ഡി എന്നി വർ ആശംസകൾ നേർന്നു സംസാരിച്ചു. ഫിറ്റ്നസ് ട്രെയിനറും ഡയറ്റ് കൺസൾട്ടന്റുമായ സിജോ എലഞ്ഞിക്കൽ ശില്പശാലക്ക് നേതൃത്വം നൽകി. ജെയിൻ മരിയ ജോയ് സ്വാഗതവും ഹരിപ്രിയ വാരിയർ നന്ദി യും പറഞ്ഞു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here