അനന്ത്നാഗിൽ ജീവൻ പൊലിഞ്ഞ ധീരപുത്രന്മാർക്ക് അമർജവാനിൽ ആദരമർപ്പിച്ച് സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട.

കാശ്മീരിൽ ആക്രമണം നടത്തിയ ഭീകരരെ തുരത്താനുള്ള ഓപ്പറേഷൻ പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ   ഭാരതത്തിന് നഷ്ടമായത് സൈനിക ഉദ്യോഗസ്ഥരായ കേണൽ മൻപ്രീത് സിംഗ് (എൽ), മേജർ ആശിഷ് ധോനാക്ക് (ആർ),  മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ഡിഎസ്പി ഹുമയൂൺ ഭട്ട് (സി)  എന്നിവരെയാണ്. ഈ ഭീകരാക്രമണത്തിൽ വീരമൃതി വരിച്ച സൈനികരെയും പോലീസ് ഉദ്യോഗസ്ഥനെയും അനുസ്മരിക്കുന്നതിനായി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ കലാലയത്തിലെ അമർ ജവാനിൽ പുഷ്പാർച്ചന നടത്തി. NCC മുൻ കമാൻഡിങ് ഓഫീസറായിരുന്ന കേണൽ H പത്മനാഭൻ,  പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസി, അസോസിയേറ്റ് NCC ഓഫീസർ ക്യാപ്റ്റൻ ലിറ്റി ചാക്കോ, എൻ സി സി കേഡറ്റ്സ്, മറ്റു വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി. കേണൽ H പത്മനാഭൻ അനുശോചന സന്ദേശം നൽകി.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....


Post a Comment

Comments Here

Previous Post Next Post