ഡോ.എം എസ് സ്വാമിനാഥൻ അനുസ്മരണം നടത്തി @ Pazhassiraja College, Pulpally


പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഡോ.എം എസ് സ്വാമിനാഥൻ അനുസ്മരണം

നടത്തി.ഓൺലൈനായി നടത്തിയ പരിപാടി ഡിപ്പാർട്മെന്റ് മേധാവി ഡോ. ജോബിൻ ജോയ് ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് യു ജി കോർഡിനേറ്റർ ജിബിൻ വർഗീസ് അധ്യക്ഷത വഹിച്ചു.

ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസ നായകനാണ് ഡോ.എം.എസ് സ്വാമിനാഥൻ.പട്ടിണി മരണങ്ങള്‍ക്കെതിരെയുളള പടയോട്ടങ്ങളില്‍ വിജയം കൊയ്ത അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.ഇന്ത്യ മഹാരാജ്യം ഉള്ള കാലത്തോളം അദ്ദേഹത്തെ വിസ്മരിച്ച് മുന്നോട്ട് പോകാൻ കഴിയില്ല  എന്നും ഉദ്ഘാടന സന്ദേശത്തിൽ ഡോ.ജോബിൻ  ജോയ് പറഞ്ഞു.

അധ്യാപകരായ ഷോബിൻ മാത്യു, ലിൻസി ജോസഫ്, ക്രിസ്റ്റീന ജോസഫ്, കെസിയ ജേക്കബ് എന്നിവർ സമ്മേളനത്തിൽ അനുശോചനം രേഖപെടുത്തി.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post