ഇരിങ്ങാലക്കുട PWD റസ്റ്റ് ഹൗസിൽ ഗാന്ധിപ്രതിമ വൃത്തിയാക്കി, സെൻ്റ് ജോസഫ്സ് കോളേജിലെ എൻ.സി.സി. കേഡറ്റുകൾ on October 2, 2023


ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട PWD റസ്റ്റ് ഹൗസിന് മുൻപിലെ ഗാന്ധിപ്രതിമ സെൻ്റ് ജോസഫ്സ് കോളേജിലെ എൻ .സി.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വൃത്തിയാക്കി.

തൃശൂർ ഏഴാം കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ ലഫ്റ്റനൻ്റ് കേണൽ ബി. ബിജോയ് നൽകിയ നിർദ്ദേശമനുസരിച്ച് സ്വച്ചതാ ഹി സേവാ കാമ്പയിൻ്റേ കൂടി ഭാഗമായി ആയിരുന്നു പ്രവർത്തനം.


ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുജ സഞ്ജീവ് കുമാർ, PWD ഉദ്യോഗസ്ഥർ, ക്യാപ്റ്റൻ ലിറ്റി ചാക്കോ, അണ്ടർ ഓഫീസർ അജ ഫാത്തിം കെ. കോർപറൽ സാന്ദ്ര രവി, കേഡറ്റുമാരായ ആതിര വി.വി., അപർണ എസ് ലാൽ എന്നിവർ നേതൃത്വം നൽകി.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post