കാർമ്മൽ കോളേജ് (ഓട്ടോണമസ് )ൽ കേരള പിറവി ദിനാഘോഷവും ഏകദിന ശില്പശാലയും

മാള കാർമ്മൽ കോളേജിൽ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള പിറവിദിനാഘോഷവും ഏകദിനശില്പശാലയും നടത്തി. പ്രശസ്ത തെയ്യം കലാകാരനും ഫോക് അവാർഡ് ജേതാവും , കോഴിക്കോട് ദൃശ്യകലാകേന്ദ്രം ഡയറക്ടറുമായ ശ്രീ.സി.കെ.  ശിവദാസൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് കാവേറ്റം എന്ന വിഷയത്തിൽ ശ്രീ.സി.കെ ശിവദാസൻ  ശില്പശാല നയിച്ചു. പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ സീന അധ്യക്ഷയായ ചടങ്ങിൽ ശ്രീ. രമേശ് കരിന്തലക്കൂട്ടം, നിത്യ . പി, ഡോ. മെറിൻ ഫ്രാൻസിസ്, രാജേശ്വരി പി.കെ. എന്നിവർ സംസാരിച്ചു. തുടർന്ന് നാടൻ കലാവതരണവും നടന്നു. വിവിധ കലാലയങ്ങളിലേയും, വിദ്യാലയങ്ങളിലേയും അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Previous Post Next Post