സെന്റ് തോമസ് കോളേജിൽ ഇന്ത്യൻ നാടോടി സംഘനൃത്ത മത്സരം സംഘടിപ്പിച്ചു

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധ മുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിൽ  28-11-2023ൽ ഇന്ത്യൻ നാടോടി സംഘനൃത്ത മത്സരം സംഘടിപ്പിച്ചു. ഹിന്ദി വകുപ്പ് മേധാവി ഡോ. ഷെമി ജോണിന്റെയും അസി. പ്രൊഫസർ ഡോ. റാണി ജാസ്മിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രസ്തുത മത്സരത്തിൽ കോളേജിലെ വിദ്യാർഥികൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടോടി നൃത്തരൂപങ്ങൾ അവതരിപ്പിച്ചു. വിജയികൾക്ക് സെൻറ് തോമസ് കോളേജ് പ്രിൻസിപ്പാൾ ഫാ.ഡോ മാർട്ടിൻ കെ.എ  സമ്മാനദാനം നടത്തി.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post