NSS സപ്തദിന ക്യാമ്പ് സമാപിച്ചു.

തരണനല്ലൂർ ആർട്ട്സ് & സയൻസ് കോളേജ് NSS സപ്തദിന ക്യാമ്പ് സമാപിച്ചു. പ്രോഗ്രാം ഓഫീസർ ഡോ.സിസ്‌റ്റർ റോസ് ആന്റോയുടെ നേതൃത്വത്തിൽ എടക്കുളം എസ് എൻ ജി എസ് എസ് യു പി സ്കൂളിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കോവിഡ് കെയർ യോഗ പരിശീലനം, സി പി ആർ ട്രെയിനിങ്ങ്, മാലിന്യ രഹിത നവകേരളം, വഴി തെറ്റുന്ന യുവത്വം തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭർ ക്ലാസുകൾ നയിച്ചു. സ്നേഹാരാമങ്ങൾ തയ്യാറാക്കൽ, നേത്ര പരിശോധന, ജീവിത ശൈലി രോഗ വൃക്ക രോഗ നിർണയ ക്യാമ്പുകൾ തുടങ്ങിയവ ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ പോൾ ജോസ് പി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജ്യോതി ലക്ഷ്മി കെ, ഡോ.സിസ്റ്റർ റോസ് ആന്റോ എന്നിവർ സംസാരിച്ചു. ദേശീയ ഗാനത്തോടെ NSS സപ്ത ദിന ക്യാസിന് സമാപനം കുറിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

52 Comments

Comments Here

  1. CL22624 May

    Very Good

    ReplyDelete

Post a Comment

Comments Here

Previous Post Next Post