സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണോമസ്) ഇരിങ്ങാലക്കുടയിൽ ജീവശാസ്ത്ര ദ്വിദിന ദേശീയ സെമിനാർ സമാപിച്ചു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ജന്തുശാസ്ത്രവിഭാഗം ജീവശാസ്ത്രമേഖലയിലെ നൂതന സാങ്കേതികവിദ്യകളും കണ്ടെത്തലുകളും പരിചയപ്പെടുത്തുന്നതിനായി ജനുവരി 5,6 തീയതികളിൽ  ദ്വിദിന ദേശീയ ശിൽപ്പശാല സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ ഡോ. സി. ബ്ലെസിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ്  സർവകലാശാല പ്രോ വൈസ്  ചാൻസലർ ഡോ. എം.നാസർ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ഡോ. എം. നാസർ, കേരള സർവകലാശാല സുവോളജി പ്രൊഫസർ  ഡോ. രാജേന്ദ്രൻ കോലോത്ത്‌ വളപ്പിൽ, ബാംഗളൂരു  ഐ. ബി.എ. ബി പ്രൊഫസർ ഡോ. ബിഭ ചൗധരി,  പൂനെ ഈസർലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. മൃദുല നമ്പ്യാർ, ബാംഗളൂരു  IISC ലെ ബയോകെമിസ്ട്രി പ്രൊഫസർ ഡോ. സതീഷ്. സി. രാഘവൻ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങളവതരിപ്പിച്ചു.

കാലാവസ്ഥാവ്യതിയാനം ആവാസവ്യവസ്ഥയിൽ, ജീനോമിക്സിന്റെ സ്വാധീനം ജൈവവൈവിധ്യ പഠനത്തിൽ, വിവിധ നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം ജീവശാസ്ത്ര മേഖലയിൽ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഗഹനങ്ങളായ ചർച്ചകൾ നടന്നു. ഡോ. റോസിലിൻ അലക്സ് ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കൺവീനർ ഡോ. വിദ്യ ജി, ജോയിന്റ് കൺവീനർ ഡോ. ജിജി പൗലോസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി. സെന്റ് ജോസഫ്സ് കോളേജിലെ അധ്യാപകരായ  ജൂലിയറ്റ് ഒ.കെ, ഷിബിത ഇമ്മാനുവൽ, പി.ടി ദീപ്തി, വിദ്യ സദാനന്ദൻ, അശ്വിനി ദാസ് , അഖില ടി. ബി, മാധുരി മേനോൻ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. കേരളത്തിലെ മറ്റു കോളേജുകളിൽ നിന്നുള്ള അദ്ധ്യാപകർ, വിദ്യാർഥികൾ, ഗവേഷകർ എന്നിവർ സെമിനാറിൽ പങ്കാളികളായി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

56 Comments

Comments Here

  1. CL25423 May

    Very good

    ReplyDelete
  2. CL09423 May

    Very good

    ReplyDelete
  3. CL27923 May

    Very good

    ReplyDelete
  4. CL27923 May

    Very good

    ReplyDelete
  5. CL09123 May

    Very Good

    ReplyDelete
  6. CL22623 May

    Very Good

    ReplyDelete
  7. Cl20523 May

    Very good

    ReplyDelete
  8. CL27723 May

    Very good

    ReplyDelete

Post a Comment

Comments Here

Previous Post Next Post